ആലപ്പുഴ: ആരുമായും സഹകരിക്കാന്‍ ബി.ഡി.ജെ.എസ് മടിക്കില്ലെന്നും ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അധികാരമാണ് പ്രധാനമെന്നും അതിനായി സഹരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പാര്‍ട്ടി ജില്ലാ കണ്വന്ഷന് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും ബി.ഡി.ജെ.എസിനെ ഒഴിവാക്കി വരുംകാലങ്ങളില്‍ ഭരണത്തിലേറാനാകില്ലെന്നു അറിയാം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് എന്താണെന്ന് സ്ഥാനാര്‍ഥികള്‍ കാണിച്ചുതരും. ബി.ഡി.ജെ.എസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഭരണമുന്നണിയില്‍ ഉണ്ടാകും.
പിണറായി വിജയനോടോ ഉമ്മന്‍ചാണ്ടിയോടോ കുമ്മനം രാജശേഖരനോടോ വിരോധമില്ല. ആരുമായും സഹകരിക്കാന്‍ മടിക്കേണ്ടതില്ല. ബി.ഡി.ജെ.എസ്, സി.പി.എം കഴിഞ്ഞാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ബൂത്ത് കമ്മിറ്റികളുള്ള പാര്‍ട്ടിയാണ്. ഇത്രത്തോളം കമ്മിറ്റികൾ സി.പി.ഐക്കും കോണ്ഗ്രസിനോപോലും ഇല്ല. എല്‍.ഡി.എഫും യു.ഡി.എഫും ക്ഷണിച്ചിട്ടുണ്ട്. ആരുടെയെങ്കിലും കൂടെ അവഗണന സഹിച്ചു നില്‍ക്കുമെന്ന് കരുതുന്നത് പൊട്ടത്തരമാണ്. പാര്‍ട്ടിക്ക് ആരുമായും കടപ്പാടില്ല. കൂടെ നില്ക്കാമെന്നു പറഞ്ഞിട്ടില്ല.
Post Your Comments