ഷിംല : ഹിമാചല്‍ പ്രദേശിലെ ഭരണം തിരിച്ചു പിടിക്കാന്‍ വന്‍പ്രചാരണ പരിപാടികലുമായി ബിജെപി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഹിമാചലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരെ നിരത്തിയാണ് ബിജെപിയുടെ പ്രചാരണം.
ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വളരെ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നുള്ളത് ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നു. ഇതിനിടെ മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ബിജെപിക്ക് നേട്ടമാണ്. പ്രചാരണ പരിപാടികള്‍ക്ക് താരക്കൊഴുപ്പില്ലെങ്കിലും ആകര്‍ഷകമായ വാഗ്ദാനങ്ങലുമായാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങിയത്.
Post Your Comments