തൃശൂര്‍: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലപാതകം വഴിത്തിരിയുന്നു. അഡ്വ.ഉദയഭാനുവിനു പിന്നാലെ പ്രമുഖര്‍ കേസില്‍ കുടുങ്ങുമെന്ന് സൂചന. രാജീവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഉന്നതന്മാര്‍ ഉള്‍പ്പെട്ടെ ഭൂമി തട്ടിപ്പാണ് നടന്നതെന്ന് പുറത്തായതോടെ ഇവരെയെല്ലാം കുടുക്കാനും ഭൂമിതട്ടിപ്പ് നടത്തുന്ന മാഫിയകളെ ഒതുക്കാനും പോലീസ് തയ്യാറെടുക്കുന്നതായിട്ടാണ് സൂചന.
കേസിലെ ഒന്നാംപ്രതി ജോണി ഒളിവില്‍ക്കഴിഞ്ഞിരുന്ന പാലക്കാട് വടക്കാഞ്ചേരിയിലെ 148 ഏക്കര്‍ തോട്ടത്തിന് ജോണി കൂട്ടുപങ്കാളിയായതിന് പിന്നില്‍ ചില വമ്പന്മാര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. വടക്കാഞ്ചേരിയില്‍ ജോണി ഉള്‍പ്പെടെ നാലുപേര്‍ക്ക് പങ്കാളിത്തമുള്ള തോട്ടം വിദേശ മലയാളിയില്‍ നിന്നും വ്യാജരേഖ ചമച്ചുണ്ടാക്കിയതാണെന്ന കേസ് നിലവിലുണ്ട്.
ഈ തോട്ടത്തിന്റെ കൂട്ടുടമകളില്‍ ജോണിക്കൊപ്പം മുന്‍ മന്ത്രിയുടെ ബന്ധുക്കളുമുണ്ട്. സ്ഥലം തിരികെ കിട്ടാന്‍ പരാതി നല്‍കിയ ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തി. സ്ഥലം ഉടമയ്‌ക്കെതിരേ വ്യാജപരാതി നല്‍കിയിട്ടുമുണ്ടെന്ന് ജോണി പറഞ്ഞു. സംഭവത്തില്‍ ഒരു മുന്‍ കേന്ദ്രമന്ത്രിക്കും പ്രമുഖ സിനിമാ നിര്‍മ്മാതാവിനും പങ്കാളിത്തം ഉള്ളതായി ജോണി ചാലക്കുടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഭൂമിയുടെ ഉടമയെ തട്ടിക്കൊണ്ടുപോയി 19 ദിവസം ബന്ദിയാക്കുകയും ഇയാളുടെ വിലപിടിപ്പുള്ള കാര്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ കാര്‍ കൊല്ലപ്പെട്ട രാജീവിന്റെ പക്കലായിരുന്നെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് ഇവിടെ നിന്നും പോലീസിന് നിരവധി പരാതികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തട്ടിപ്പിന് നിയമജ്ഞരും രാഷ്ട്രീയക്കാരും കൂട്ടുള്ളതിനാല്‍ ഉന്നതബന്ധം ഭയന്ന് പലരും പരാതി കൊടുക്കാതിരിക്കുകയായിരുന്നു.
Post Your Comments