Latest NewsNewsBusiness

ചൈന കരസ്ഥമാക്കി വെച്ചിരുന്ന ഏഷ്യയിലെ സമ്പന്ന സ്ഥാനം ഇനി ഇന്ത്യക്ക്

 

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന പട്ടം ഇനി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിക്ക് സ്വന്തം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 952.35 രൂപയിലേക്ക് ഉയര്‍ന്നതോടെ അതിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തി മൂല്യം 2.72 ലക്ഷം കോടി രൂപ (4,210 കോടി ഡോളര്‍) യായി.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ചൈന എവര്‍ഗ്രാന്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹുയ് കാ യാന്റെ ആസ്തി മൂല്യം 2.62 ലക്ഷം കോടി രൂപ (4,060 കോടി ഡോളര്‍) യായി താഴുകയും ചെയ്തു.

നിലവിലെ സമ്പത്ത് അനുസരിച്ച് മുകേഷ് അംബാനി ആഗോള അടിസ്ഥാനത്തില്‍ പതിനാലാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഈ വര്‍ഷം ഇതിനോടകം 75 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ മൂല്യം ഉയരാന്‍ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button