കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തിന്‍റെ യുവതാരം ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു .ഇതിനു പിന്നാലെയാണ് കാറിന്‍റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് നടൻ ഫഹദ് ഫാസിൽ അറിയിച്ചത്.കേസുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിന് മറുപടിയായാണ് ഫഹദ് ഫാസിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥർ ഇന്നലെ ഫഹദിനെ കാണാൻ തൃപ്പുണിത്തുറയിലെ ഫ്ലാറ്റിൽ എത്തിയിരുന്നു.അപ്പോഴേക്കും കാറിന്‍റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയിരുന്നു.
ഫഹദ് ഫാസിലിന്റെ ബെൻസ് ഇ ക്ലാസ് കാറിന്‍റെ രജിസ്ട്രേഷൻ പോണ്ടിച്ചേരിയിൽ നടത്തിയത് വിവാദമായിരുന്നു. പോണ്ടിച്ചേരിയിൽ നിന്ന് എൻ.ഒ.സി ലഭിച്ചാലുടൻ രജിസ്ട്രേഷൻ മാറ്റുമെന്നും ഫഹദ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments