തിരുവനന്തപുരം : ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചതോടെ ലക്ഷങ്ങള്‍ നഷ്ടമായി. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയായ വ്യക്തിക്കാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. പണം നഷ്ടമായ വ്യക്തി തിരുവനന്തപുരം സ്വദേശിയാണ്. ആധാറുമായി തന്റെ ബി എസ് എല്‍ എല്‍ നമ്പറാണ് തിരുവല്ലം സ്വദേശി വിനോദ് ജി നായര്‍ ബന്ധിപ്പിച്ചത്. ബി എസ് എല്‍ എല്‍ നമ്പറും ആധാറുമായി ബന്ധിപ്പിച്ച ഉടനെ ഇദ്ദേഹത്തിനു ഒരു ലക്ഷത്തില്‍ മൂവായിരം രൂപ നഷ്ടമായി.
ഇന്നലെ വൈകിട്ട് 4.42 നാണ് തന്റെ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതായി ആദ്യ സന്ദേശം വിനോദിനു ലഭിച്ചത്. പണം നഷ്ടമായ വിവരം പറയാന്‍ ഇദ്ദേഹം എസ് ബി ഐയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. ഈ സമയം കൊണ്ട് 13 ഇടപാടുകളാണ് നടന്നത്. ഇടപാട് നടത്താനുള്ള ഒടിപി നമ്പര്‍ വിനോദിനു ലഭിച്ചു. ഇതു വിനോദ് ആര്‍ക്കും നല്‍കിയില്ല. വിഷയം എസ് ബി ഐ കാര്യമായി എടുത്തില്ലെന്നു വിനോദ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വിനോദ് സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments