Latest NewsKeralaNews

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറിക്കുമെന്ന് സൂചന: കടുത്ത നിലപാടുമായി നേതാക്കള്‍

തിരുവനന്തപുരം: കായല്‍ കൈയേറ്റവിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി മന്ത്രി സഭയിൽ നിന്ന് പുറത്തേക്കെന്നു സൂചന. തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മന്ത്രി സ്ഥാനം തെറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെട്ട സാഹചര്യത്തില്‍ തോമസ് ചാണ്ടിയ്ക്കെതിരെ നിലപാട് കൂടുതൽ ശക്തമാകുകയാണ് സിപിഎം.

സിപിഐഎം എന്ത് നിലപാട് എടുത്താലും അംഗീകരിക്കാനാണ് എന്‍സിപി തീരുമാനം. മന്ത്രിയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായുണ്ടാകുന്ന വിവാദ പ്രസ്താവനകളോട് മുഖ്യമന്ത്രിക്കും മറ്റു നേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുന്നതിന് മുന്‍പ് തന്നെ തോമസ് ചാണ്ടി മന്ത്രി സഭയിൽ നിന്ന് പുറത്തു പോകുമെന്നാണ് റിപ്പോർട്ട്.

ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിച്ചാല്‍ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ഗുണകരമാകില്ലെന്ന വിലയിരുത്തലും ശക്തമാണ്. ജനജാഗ്രതായാത്രയ്ക്ക് കുട്ടനാട്ടില്‍ വെച്ച്‌ നല്‍കിയ സ്വീകരണത്തിൽ തോമസ് ചാണ്ടിയുടെ വെല്ലുവിളി സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button