KeralaLatest NewsNews

ആത്മാക്കള്‍ക്ക് വിവാഹവും ആദ്യരാത്രിയും: വിചിത്രാചാരവുമായി കേരളത്തിലെ ഒരു ഗ്രാമം

കണ്ണൂര്‍: മരിച്ചു പോയവരുടെ പ്രേതാത്മാക്കൾക്ക് വിവാഹം നടത്തി ബന്ധുക്കൾ. കൊട്ടും കുരവയും സദ്യയുമായി മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യക്കും ഭൂമിയില്‍ ബന്ധുക്കള്‍ കല്യാണം നടത്തി. ബന്ധുക്കൾ ഇന്ത്യൻ നിയമ പ്രകാരം ഇരുവരുടെയും ആത്മാക്കള്‍ക്കു പ്രായപൂര്‍ത്തിയായശേഷമാണു കെട്ടിച്ചത്. കാസര്‍ഗോട്ടെ അതിര്‍ത്തിഗ്രാമമായ പെര്‍ളയിലായിരുന്നു കഴിഞ്ഞ ദിവസം പ്രേതക്കല്യാണം നടന്നത്.

പെണ്ണുചോദിക്കലും ജാതകപ്പൊരുത്തം നോക്കലും ഉള്‍പ്പെടെ മറ്റു ചടങ്ങുകളെല്ലാം സാധാരണ വിവാഹങ്ങളുടേതുപോലെതന്നെ. ശേഷം, ക്ഷണിക്കപ്പെട്ടവരെല്ലാം സദ്യയുമുണ്ടു പിരിഞ്ഞു. ദോഷ പരിഹാരാര്ഥം ആണ് ഈ പ്രേത കല്യാണം. കുടുംബത്തിലെയും ഗ്രാമത്തിലെയും ദോഷപരിഹാരത്തിനും യുവതീയുവാക്കളുടെ മംഗല്യഭാഗ്യത്തിനുമായി ജ്യോൽസ്യന്മാരുടെ നിർദ്ദേശ പ്രകാരം ആണ് ഈ പ്രേത കല്യാണം. കുറിയടിച്ചു വിളിച്ച് സദ്യയും ഒരുക്കി എല്ലാ വിധ ആചാരങ്ങളോടുമാണ് കല്യാണം. പരേതരായ വധൂവരന്‍മാരുടെ രൂപമുണ്ടാക്കി വിവാഹവസ്ത്രങ്ങള്‍ അണിയിക്കും.

മോതിരം കൈമാറി, മാലയിട്ടാല്‍ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി. ചടങ്ങും കഴിയും. തുടര്‍ന്ന് സദ്യയുണ്ട്, പ്രേതനവവധുവുമായി വരന്റെ ആത്മാവും കൂട്ടരും മടങ്ങും. ഗൃഹപ്രവേശത്തിനുശേഷം വധൂവരന്‍മാരെ പാലച്ചോട്ടില്‍ കുടിയിരുത്തും. ”ആദ്യരാത്രി”യില്‍ ആത്മാക്കളെ അവരുടെ പാട്ടിനുവിടുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.വിവാഹിതരാകാതെ മരിക്കുന്നവരുടെ ആത്മാക്കള്‍ക്കു മോക്ഷം ലഭിക്കില്ലെന്നും അവര്‍ വീട്ടുകാര്‍ക്കു ശല്യമുണ്ടാക്കുമെന്നുമാണ് ഈ ആചാരത്തിനു പിന്നിലെ വിശ്വാസം.

shortlink

Post Your Comments


Back to top button