KeralaLatest NewsNews

വിവാഹിതനായ മലയാളി അധ്യാപകനോട് ഹൈദരാബാദ് വിദ്യാർത്ഥിനിക്ക് പ്രേമം: പേടിച്ച്‌ നാട്ടിലേക്ക് വന്ന അധ്യാപകനെ തേടി പെൺകുട്ടി എത്തി: പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ

കോട്ടയം: ഹൈദരാബാദിൽ അധ്യാപകനായ മലയാളിയും രണ്ടു കുട്ടികളുടെ പിതാവുമായ ആളോട് തെലങ്കാന സ്വദേശിയായ വിദ്യാർത്ഥിനിക്ക് പ്രേമം. പതിനേഴുവയസ്സുകാരിയെ ഭയന്ന് ജോലിയും രാജിവെച്ച് അദ്ധ്യാപകൻ നാട്ടിലേക്ക് പോന്നു. പിന്നാലെ അധ്യാപകനെ തേടി പതിനേഴുകാരിയായ പെണ്‍കുട്ടിയും കോട്ടയത്ത് എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ ഹൈദരാബാദിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം നടക്കുമ്പോഴാണ് കോട്ടയത്തു നിന്ന് പെൺകുട്ടി അറസ്റ്റിലാകുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി അവിടെ അടുത്തുള്ള ഒരു ലോഡ്ജില്‍ താമസിക്കുകയും ചെയ്തു. തുടർന്ന് അധ്യാപകന് തന്നോട് പ്രണയമില്ലെന്നു മനസിലാക്കിയ പെൺകുട്ടി വാക്കു തർക്കത്തിനൊടുവിൽ മുറിയിൽ നിന്ന് പുറത്തു പോകുകയായിരുന്നു.

തുടർന്ന് ഓട്ടോക്കാരുടെ ശ്രദ്ധയിൽ ഇത് പെടുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയ്ക്കായി അന്വേഷണം നടത്തി കോട്ടയം ഈസ്റ്റ്പോലീസ് വിവരം ആന്ധ്ര പോലീസിന് കൈമാറുകയും രക്ഷിതാക്കൾ പെൺകുട്ടിയ്‌ക്കായി കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button