Latest NewsCinemaHollywood

ലൈംഗികാതിക്രമങ്ങളുടെ ഇരകൾ സ്ത്രീകൾ മാത്രമോ ? വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം

അടുത്തിടെ മീ ടൂ ക്യാമ്പയിൻ എന്ന ഹാഷ് ടാഗിലൂടെ അഭിനയരംഗത്തുള്ള ഏറെ സ്ത്രീകൾ തങ്ങൾ അഭിമുഖീകരിച്ചിട്ടുള്ള പലതരം അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തു വന്നിരുന്നു.നടികള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനത്തിന് ഹോളിവുഡ് എന്നോ ബോളിവുഡ് എന്നോ മലയാളമെന്നോ ഉള്ള വ്യത്യാസമില്ല. അതിനുള്ള തെളിവാണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന കഥകളും ആരോപണങ്ങളും. ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ഹാര്‍വിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

എന്നാൽ ഇത്തരം ലൈംഗികാതിക്രമങ്ങളും മോശം പെരുമാറ്റങ്ങളും നേരിടേണ്ടി വരുന്നത് സ്ത്രീകൾക്ക് മാത്രമല്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഹോളിവുഡ് നടന്‍ ഗീൽസ് മരീനൈ.സെക്‌സ് ആന്റ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് മറീനൈ.സെക്‌സ് ആന്റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും തന്നെത്തേടി വന്നിട്ടുണ്ടെന്നും അവർക്കൊക്കെ താനൊരു മാംസക്കഷ്ണം മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരമൊരു തുറന്നു പറച്ചിലിന് തയ്യാറായത്.മാത്രമല്ല പൊതുവെ ഇത്തരം അനുഭവങ്ങളുള്ള പുരുഷന്മാർ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നതിനു കാരണം ലൈംഗിക പീഡിനത്തെക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ ആണത്തം നഷ്ടമാകുമെന്നുള്ള ഭയം കൊണ്ട് കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button