KeralaLatest NewsNews

ആര്‍ സിസിയില്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്‌ഐവി ബാധയില്ല

തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്‌എസയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയില്ലെന്ന് കണ്ടെത്തി. ചെന്നെയിലെ റീജണല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ ഇല്ലെന്ന് കണ്ടെത്തിയത്. അതേസമയം ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍നിന്നുള്ള സ്ഥിരീകരണം കൂടി വരാനുണ്ടെന്ന് ആര്‍ സി സി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് രക്താര്‍ബുദത്തെത്തുടര്‍ന്ന് ആലപ്പുഴയിൽ നിന്നുള്ള പെൺകുട്ടി ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയത്. ചികിത്സയ്ക്കിടെ കുട്ടിയുടെ രക്തത്തിന്റെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നു സംശയമുണര്‍ന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button