ഹിമാചൽപ്രദേശ്: ഒരു ‘ലാഫിങ് ക്ലബ്ബാ’യി കോൺഗ്രസ് പാർട്ടി ഇപ്പോൾ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി തന്നെ കോഴക്കേസിൽ ആരോപണത്തിൽ പെട്ടിരിക്കുകയാണ്. പൂജ്യം സഹിഷ്ണുത ഉറപ്പുനൽകിയാണ് അദ്ദേഹം അധികാരത്തിലേറിയത്. രാക്ഷസന്മാരുടെ കയ്യിൽനിന്ന് ദേവഭൂമിയായ ഹിമാചൽ പ്രദേശിനെ രക്ഷിക്കേണ്ട സമയം വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. മോദി ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു.
കോഴയാരോപണം നേരിടുന്നത് അഴിമതി ഇല്ലാതാക്കുമെന്ന് പ്രകടന പത്രികയിലൂടെ ഉറപ്പുനൽകിയ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണെന്ന കാര്യം നിങ്ങൾക്കു വിശ്വസിക്കാൻ സാധിക്കുമോ. ഒരു ചിരി ക്ലബ് ആയി മാറിയിരിക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്വയം ജാമ്യത്തിൽ നടക്കുന്നയാളാണെന്നും മോദി കൂട്ടിച്ചേർത്തു.
ഇപ്പോൾ ഒരു ശുചിത്വ യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ ശ്രമം രാജ്യത്ത് എവിടൊക്കെ തിരഞ്ഞെടുപ്പു വരുന്നുണ്ടോ അവിടെയൊക്കെ ഈ പഴയ പാർട്ടിയെ (കോൺഗ്രസ്) തുടച്ചുമാറ്റുന്നതിനാണ്. കവർച്ചക്കാരിൽനിന്നു ഹിമാചലിനെ രക്ഷപെടുത്തേണ്ട സമയം എത്തിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
Post Your Comments