Latest NewsAutomobile

ഇന്ത്യയിൽ വില്പനാനന്തര സേവനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കാർ കമ്പനി ഏതാണെന്ന് അറിയാം

വിൽക്കുന്ന കാറിന് മികച്ച വില്പനാനന്തര സേവനം നൽകുമ്പോഴാണ് ആ കാർ കമ്പനി ഇന്ത്യയിൽ മികച്ചതാകുന്നത്. ഈയിടെ മാരുതി സർവീസ് സെന്ററിലെ കള്ളത്തരം ഒരു യുവാവ് സമൂഹ മാധ്യമങ്ങളിലൂടെ  വീഡിയോ പുറത്ത് വിട്ടതോടെ സംഭവം  ഏറെ വൈറലായിരുന്നു. ഇത്തരമൊരു സർവീസ് സെന്ററിലെ മോശം പ്രവർത്തനം ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന മാരുതിക്ക് കരി നിഴൽ വീഴ്ത്തു മെന്ന് പറയേണ്ടതില്ലല്ലോ.

നിലവിൽ വില്‍പനാനന്തര ഉപഭോക്തൃ സേവനത്തിൽ മാരുതിയെ പിന്തള്ളി ഹ്യുണ്ടായി ഒന്നാമതെത്തി. ജെഡി പവര്‍ നടത്തിയ പഠനത്തില്‍, 923 പോയിന്റ് സ്വന്തമാക്കിയാണ് ഹ്യുണ്ടായി ഒന്നാമനായത്. 2015 മെയ് മാസത്തിനും 2016 ഓഗസ്റ്റ് മാസത്തിനും ഇടയില്‍ പുതിയ കാറുകൾ വാങ്ങിയ 7,878 ഉപഭോക്താക്കൾക്കിടയിൽ നടത്തിയ പഠനത്തിലെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയും, ടാറ്റയുമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 893 പോയിന്റ് ആണ് സർവേയിൽ ഇരു കമ്പനികളും നേടിയത്.

വില്‍പനാനന്തര സേവനങ്ങളും ഡീലര്‍ഷിപ്പ് മികവും മുന്‍നിര്‍ത്തിയായിരുന്നു ജെഡി പവറിന്റെ സർവേ. സര്‍വീസ് ക്വാളിറ്റി, വെഹിക്കിള്‍ പിക്ക്-അപ്, സര്‍വീസ് അഡ്വൈസര്‍, സര്‍വീസ് ഫെസിലിറ്റി, സര്‍വീസ് ഇനീഷിയേഷന്‍ എന്നീ അഞ്ച് ഘടകങ്ങളെയും പഠനത്തിന് വിധേയമാക്കി. കൂടാതെ വില്‍പനാനന്തര സേവനങ്ങളില്‍ സര്‍വീസ് അഡ്വൈസര്‍മാര്‍ക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ വിലയും പ്രധാന്യവും കല്‍പിക്കുന്നതായും പഠനം ചൂണ്ടി കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button