Latest NewsIndia

മാതാവിനെ പൂട്ടിയിട്ട് മകന്‍ വിനോദ യാത്രയ്ക്ക് പോയി ; പിന്നീടു സംഭവിച്ചത്

അനന്തപുരി ; മാതാവിനെ പൂട്ടിയിട്ട് മകന്‍ വിനോദ യാത്രയ്ക്ക് പോയി നാലു ദിവസം പട്ടിണി കിടന്ന വൃദ്ധമാതാവിനെ മകൾ രക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഒഡീഷ അനന്തപുരിയിലെ സബിത നാദ് (96) മാതാവ് ഉറങ്ങുന്ന സമയം നോക്കി മകൻ വികാസ് ഇവരെ മുറിയില്‍ പൂട്ടിയിട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് വിനോദയാത്രക്കു പോവുകയായിരുന്നു. നാല് ദിവസത്തിന് ശേഷം മകള്‍ വീട്ടിലെത്തിയപ്പോഴാണ് മാതാവിനെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. സഹോദരിയുടെ പരാതിയില്‍ വികാസിനെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button