KeralaLatest NewsNews

സുഖ ജീവിതത്തിനു തടസ്സം : ഭർത്തൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി കസ്റ്റഡിയിൽ: വൃദ്ധയുടെ നില ഗുരുതരം

പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കുന്നതിന് തടസ്സമാണെന്ന് പറഞ്ഞ് ഭർത്തൃമാതാവിനെ കൊല്ലാൻ യുവതിയുടെ ശ്രമം. വയോധിയായ യുവതിയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്താനാണ് ശ്രമിച്ചത്. വയോധിക ഇപ്പോൾ ഗുരുതരമായ പരിക്കുകളോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.  രാമന്തളി പരത്തിക്കാട്ടെ മീനാക്ഷിയെ (63)യാണ് മരുമകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മരുമകള്‍ സുചിത്രയെ (30) പയ്യന്നൂര്‍ സിഐ കസ്റ്റഡിയിലെടുത്തു.

മീനാക്ഷിയുടെ മകന്‍ രവീന്ദ്രനാഥിന്റെ ഭാര്യയാണ് സുചിത്ര. മീനാക്ഷി ഇവരോടൊപ്പമാണ് താമസം.പതിവായി ഭർത്തൃമാതാവിനോട് വഴക്കു കൂടുന്ന സുചിത്ര തിങ്കളാഴ്ച രാവിലെയും വഴക്കിടുകയും മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളില്‍നിന്ന് തള്ളിയിടുകയുമായിരുന്നു. എന്നാൽ വിവരം പുറത്തറിയുമെന്നു പേടിച്ച സുചിത്ര വീഴ്ചയില്‍ സാരമായി പരിക്കേറ്റ മീനാക്ഷിയുടെ വായില്‍ തുണിതിരുകി കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

മറ്റു മക്കളോടൊപ്പം താമസിക്കാന്‍ പോകാത്തതാണ് വധശ്രമത്തിനുകാരണമെന്നും പൊലീസ് പറയുന്നു.നാലുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.മുൻപും ഇവർ വയോധികയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.മീനാക്ഷിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button