തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ പത്ത് വാടക സ്കാനിയകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം തുടരും.സി.എം.ഡി എ. ഹേമചന്ദ്രനും ചടങ്ങിൽ സംബന്ധിക്കും. വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് അന്തർ -സംസ്ഥാന ദീർഘ ദൂര ബസ് സര്‍വിസുകള്‍ക്കായാണ് പത്ത് സ്കാനിയ സൂപ്പര്‍ ഡീലക്സ് ബസുകൾ ഒാടുക.
ഒരു സ്പെയര്‍ ബസും കരാറുകാരന് നല്‍കും.ബസിന്റെ ഇന്ധനചെലവ് കെ.എസ്.ആര്.ടി.സി വഹിക്കും. ബംഗളൂരു, ചെന്നൈ, മംഗളൂരു, മണിപ്പാല്‍, സേലം, മധുര റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ വാടക സ്കാനിയകൾ ഓടിത്തുടങ്ങുക.
Post Your Comments