KeralaLatest NewsNews

വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത് ധനകാര്യ പരിശോധനാ വിഭാഗമാണ്. പരിശോധനയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തി. ഇതു സംബന്ധിച്ച പരിശോധന നടത്തിയ 12 വിദ്യാലയങ്ങളിലാണ് ക്രമക്കേട് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്. മിക്ക വിദ്യാലയങ്ങളിലും രേഖകളില്‍ ഉള്ളതിനെക്കാള്‍ കുറവ് അരിയെ ഉള്ളൂ. മറ്റു ചില വിദ്യാലയങ്ങളില്‍ മെനുവിലുള്ള ഭക്ഷണം കുട്ടികള്‍ക്കു നല്‍കുന്നില്ല. കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്ത വിദ്യാലയങ്ങളും ഉണ്ട്. സര്‍ക്കാരിനു ഇതു സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button