ഗെയിം കളിക്കുന്ന കുട്ടികള്‍ സൂക്ഷിക്കുക. സ്ക്രീന്‍ അഡിക്ഷന് മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ സ്വാധീനിക്കുന്നു എന്നു കണ്ടെത്തല്‍. അഡ്രിനാലിന്‍ ഹോര്‍മോണ്‍ പല ഗെയിമുകള്‍ കളിക്കുമ്പോഴും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഗെയിമുകള്‍ ഈ അഡ്രിനാലിന്‍ എഫക്ട് മണിക്കൂറുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം തലച്ചോറില്‍ വലിയ അളവില്‍ ഡോപമൈന്‍ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഗെയിം കളിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി യഥാര്‍ഥ ജീവിതത്തില്‍ ലഭിക്കാത്തതായതുകൊണ്ട് കുട്ടികള്‍ ഗെയിമുകളുടെയും, സ്ക്രീനുകളുടെയും ലോകത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നു.
മറ്റൊരു ഗുരുതര പ്രത്യാഘാതം കൂടി കുട്ടികളിലെ സക്രീന്‍ അഡിക്ഷന് സൃഷ്ടിക്കുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മസ്തിഷ്കം പൂര്‍ണമായി വികാസം പ്രാപിക്കാത്ത കൗമാര പ്രായത്തില്‍ അമിതമായ സ്ക്രീന്‍ ഉപയോഗം കുട്ടികളുടെ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും പ്രധാന തീരുമാനമെടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments