യു.എസിൽ താമസിക്കുന്ന ഏഷ്യൻ പൗരനു സ്വന്തം അച്ഛനെ വിളിക്കാൻ ദുബായ് പോലീസ് സഹായിച്ചു. ദുബായിൽ ജോലി ചെയ്ത് താമസിക്കുന്ന അച്ഛനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോൾ റാഫ പോലീസ് സ്റ്റേഷനുമായി ബന്ധപെടുകയായിരുന്നു മകൻ. തുടർന്ന് പോലീസ് അയാളുടെ അച്ഛന്റെ വിവരം ശേഖരിക്കുകയും ജോലി ചെയ്തിരുന്ന കമ്പനിയിൽ അന്വേഷിക്കുകയും ചെയ്തു. എന്നാൽ അച്ഛനെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടുവെന്നാണ് അവിടെ നിന്ന് പോലീസിന് ലഭിച്ച വിവരം.
തുടർന്ന് ഓഫീസിൽ നിന്ന് അച്ഛന്റെ മേൽവിലാസം വാങ്ങി പോലീസ് വീട്ടിൽ ചെല്ലുകയും മകൻ എമർജൻസി കാൾ വിളിക്കാനുണ്ടായ സാഹചര്യം അറിയിക്കുകയും ചെയ്തു. തന്റെ ഫോൺ കേടായി പോയെന്നും ജോലി നഷ്ടമായതിനാൽ ഫോൺ ശരിയാക്കാൻ സാധിച്ചില്ലെന്നും മകനോട് വിഷമിക്കേണ്ടെന്ന് പറയാനും പോലീസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി മകനെ വിളിക്കാൻ അനുവദിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഏറ്റവും നന്മ നിറഞ്ഞ പ്രവർത്തി എന്നോണം അച്ഛന്റെ ഫോൺ ശരിയാക്കി നൽകുകയും ചെയ്തു.
Post Your Comments