Latest NewsNewsIndia

ചൈനയ്ക്ക് വന്‍ തിരിച്ചടി നല്‍കി ഇന്ത്യ : ചൈനയുടെ സാമ്പത്തിക മേഖലയില്‍ ഇളക്കം

 

ന്യൂഡല്‍ഹി : ചൈനയ്ക്ക് പണി കൊടുത്ത് വീണ്ടും ഇന്ത്യ. ചൈനയുടെ ഏറ്റവും വലിയ   രാജ്യാന്തര വിപണി ഇന്ത്യയാണ്. ചൈനീസ് ഉത്പ്പന്നങ്ങള്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിപണികള്‍ കീഴടക്കിയിരുന്നു. ഇതോടെ ആഭ്യന്തര വിപണിയില്‍ ചൈനയുടെ കുത്തക അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

രാജ്യത്തെ വിപണി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മിക്കതും സുരക്ഷിതമല്ലെന്നാണ് കണ്ടെത്തല്‍. ചൈനയില്‍ നിന്നു വരുന്ന നാലില്‍ മൂന്ന് എല്‍ഇഡി ബള്‍ബുകളും സുരക്ഷിതമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ എല്‍ഇഡി ബള്‍ബ് കച്ചവടം 10,000 കോടി രൂപയ്ക്ക് മുകളിലാണ്. എന്നാല്‍ വില്‍ക്കുന്ന മിക്ക ബള്‍ബുകളും ഗുണമേന്മയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. ഉപഭോക്തൃ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക ചൈനീസ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഇന്ത്യയില്‍ വില്‍ക്കുന്നതെന്നാണ് നീല്‍സണ്‍ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ 200 ഇലക്ട്രിക്കല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തന്നെ വന്‍ നഷ്ടങ്ങളുണ്ടാകുന്ന ഉപകരണങ്ങളാണ് ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്കൊന്നും ഒരു സുരക്ഷയും ഗുണമേന്മയും ഇല്ല.

വ്യാജ പേരുകളിലാണ് മിക്ക ചൈനീസ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും എത്തുന്നത്. ചില ഉല്‍പ്പന്നങ്ങളില്‍ പേരില്ല, ചിലതില്‍ കമ്പനിയുടെ പേരില്ല. വാറന്റിയും ഗ്യാറന്റിയുമില്ല. ബിഐഎസ് സുരക്ഷയുള്ള എല്‍ഇഡി ബള്‍ബുകള്‍ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന വിഷയം.

സര്‍ക്കാരിനു ലഭിക്കേണ്ട നികുതി വെട്ടിച്ചാണ് മിക്ക ചൈനീസ് ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നത്. ചൈനയില്‍ നിന്നു വരുന്ന 48 ശതമാനം എല്‍ഇഡി ബള്‍ബുകളിലും നിര്‍മിച്ച കമ്പനിയുടെ വിലാസം ഇല്ല. 31 ശതമാനം ബള്‍ബുകളില്‍ പേരും രേഖപ്പെടുത്തിയിട്ടില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ഇപ്പോള്‍ തന്നെ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്. വ്യാജ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കാനും ഇറക്കുമതിക്ക് അധിക നികുതി ഈടാക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ പോറല്‍ വീഴാതിരിക്കാന്‍ ഒട്ടിക്കുന്ന ടെംപേഡ് ഗ്ലാസ് ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വില കുറച്ച് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്കു ഭീഷണിയാകുന്നതിനാല്‍ അഞ്ചു വര്‍ഷത്തേക്ക് ആന്റി-ഡംപിങ് തീരുവ എന്ന അധിക നികുതി ഈടാക്കാനും നീക്കം നടത്തിയിരുന്നു. 4.2 മില്ലിമീറ്റര്‍ വരെ കനമുള്ള ഗ്ലാസ് ഇറക്കുമതി ചെയ്യുമ്പോള്‍ ടണ്ണിന് 52.85 ഡോളര്‍-136.21 ഡോളര്‍ നിലവാരത്തില്‍ അധിക നികുതി നല്‍കണമെന്നു റവന്യു വകുപ്പിന്റെ വിജ്ഞാപനത്തിലുണ്ട്. ടെംപേഡ് ഗ്ലാസ് ചൈന ഇന്ത്യയിലേക്ക് അയയ്ക്കുന്നത് യഥാര്‍ഥ മൂല്യത്തെക്കാള്‍ താഴ്ന്ന വിലയിലാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button