തിരുവനന്തപുരം: കേസ് ആര്‍ക്കു കൊടുക്കണമെന്നു തീരുമാനിക്കുന്നതു അഡ്വക്കറ്റ് ജനറല്‍ തന്നെയാണെന്ന് വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്. മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ടുള്ള കേസ്, രാഷ്ട്രീയ വിഷയം കൂടിയായതിനാലാണു റവന്യൂ മന്ത്രി അഭിപ്രായം പറഞ്ഞത്. അതിൽ തെറ്റില്ല. ക്കാര്യത്തില്‍ റവന്യൂ വകുപ്പും എജിയും തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസില്‍ ഹാജരാകുന്നതില്‍നിന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കിയ എജിയുടെ നടപടിക്കെതിരേ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
Post Your Comments