ഷാര്‍ജ•വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട 55 ഓളം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍-സജ്ജ പ്രദേശത്ത് രാവിലെ 5.30 ഓടെയാണ് സംഭവം.
മാലിന്യ സംസകരണ പ്ലാന്റിലെ വാതക ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച തൊഴിലാളികളില്‍ 54 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. തൊഴിലാളികള്‍ക്ക് വിശ്രമത്തിനായി ഇന്നത്തേക്ക് ഒരു ദിവസം അവധി നല്കി.
Post Your Comments