അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ ഐ ഫോണ്‍ x ആപ്പിൾ അവതരിപ്പിച്ചു. ഡിവൈസ് അണ്‍ലോക്ക് ചെയ്യാന്‍ ഫെയ്‌സ് ഐഡി എന്ന നൂതന സാങ്കേതികവിദ്യയുമായാണ് ഈ പ്രീമിയം ഫോണിന്റെ വരവ്. സ്‌ക്രീനിലേക്ക് ഒന്നു നോക്കിയാല്‍ മത്രം മതി. അണ്‍ലോക്കാകും. ആന്‍ഡ്രോയ്ഡ് ഇത് നേരത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആപ്പിളിൽ കൂടുതൽ സാങ്കേതികമികവുണ്ടാകും.
ഐ ഫോണ്‍ 7-നെക്കാള്‍ രണ്ടു മണിക്കൂര്‍ അധിക ബാറ്ററി, 12 മെഗാ പിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ, ഐഎഎസ് 11, 5.8 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലെ എന്നിവയാണ് സവിശേഷതകള്‍. മികച്ച ഗ്രാഫിക്‌സും റെസല്യൂഷനുമുള്ള സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ കാഴ്ചകള്‍ക്ക് പുതിയ മിഴിവ് നൽകും. ഹോം ബട്ടണ്‍ പൂര്‍ണമായും അപ്രത്യക്ഷമായിട്ടുണ്ട്. എയര്‍പവര്‍ എന്ന വയര്‍ലെസ് സാങ്കേതിക വിദ്യയാണ് ഏറ്റവും ആകര്‍ഷകമായ മറ്റൊരു പുതുമ.
Post Your Comments