കൊച്ചി: കേരളത്തിലെ തുലാവര്‍ഷത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് ഇങ്ങനെ. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍, അടുത്ത 2-3 ദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ മണിക്കൂറില്‍ 5 മില്ലി മീറ്ററില്‍ താഴെ മഴ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ മധ്യ-തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത.
ഒക്ടോബര്‍ രണ്ടാം വാരംമുതല്‍ നവംബര്‍ പകുതിവരെയാണ് തുലാവര്‍ഷം. വൈകിട്ട് ശക്തമായ ഇടിയും മിന്നലോടുംകൂടിയാണ് തുലാമഴ പെയ്യുക. ജൂണ്‍മുതല്‍ സെപ്തംബര്‍വരെയുള്ള കാലവര്‍ഷം സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 34 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ തുലാവര്‍ഷത്തിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ. ഇപ്പോള്‍ തുലാം പിറന്നിട്ടും കേരളത്തില്‍ തുലാവര്‍ഷം ശക്തമല്ല. ഒറ്റപ്പെട്ട മഴയുണ്ടെങ്കിലും അത് തുലാവര്ഷത്തിന്റേതല്ല.
Post Your Comments