വാഷിംഗ്ടൺ: ഐഎസ് ഭീകരരെ തുരത്തുന്നതു വരെ അമേരിക്കൻ സൈന്യം ഇറാക്കിൽ തുടരുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ഇറാക്ക് ഭരണകൂടത്തിന്‍റെ അഭ്യർഥന മാനിച്ചാണ് അമേരിക്കൻ സൈന്യത്തെ ഇവിടേക്കയച്ചതെന്നും അതിനാൽ ഭീകരരെ ഇവിടെ നിന്ന് പൂർണമായി ഇല്ലാതാക്കിയതിനു ശേഷമേ സൈന്യത്തെ പിൻവലിക്കുന്നതിനേക്കുറിച്ച് അമേരിക്ക ചിന്തിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments