ജിദ്ദ: സ്ത്രീ ശാക്തീകരണ നീക്കങ്ങളിൽ സുപ്രധാനമായ പ്രഖ്യാപനവുമായി സൗദി. ഇതുവരെ വനിതകൾക്ക് മുമ്പിൽ അടഞ്ഞു കിടന്നിരുന്ന കായിക സ്റ്റേഡിയങ്ങളുടെ വാതിൽ സ്ത്രീകൾക്ക് വേണ്ടി തുറന്നുകൊടുക്കാൻ സൗദി തീരുമാനിച്ചു. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടമെന്നോണം റിയാദിലെ കിങ് ഫഹദ് സ്‌റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി, ദമാമിലെ പ്രിൻസ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബസമേതം വന്നു പരിപാടികളിൽ പങ്കെടുക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.
കായിക രംഗത്തു വരുത്താനുദ്ദേശിക്കുന്ന പരിഷ്‌കരണങ്ങൾ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ സൗദി സ്പോർട്സ് അതോറിറ്റി മേധാവി തുർക്കി ബിൻ അബ്ദുൽമുഹ്സിൻ ആലുഷെ വിവരിക്കുകയുണ്ടായി.
സ്ത്രീകൾക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കുന്നതിന് ഭരണാധികാരി സൽമാൻ രാജാവ് ഈയിടെ ഉത്തരവിട്ടിരുന്നു.
Post Your Comments