ആലപ്പുഴ: വീട്ടില്‍നിന്ന് ഭക്ഷണം എത്തിച്ച് വിചാരണ തടവുകാർക്ക് കഴിക്കാനുള്ള സൗകര്യമൊരുക്കാൻ ജയില്‍വകുപ്പ് ഒരുങ്ങുന്നു. വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്കുമാത്രം സര്‍ക്കാര്‍ ഭക്ഷണം കൊടുത്താല്‍ ചെലവ് ചുരുക്കാനാവുമെന്ന പ്രതീക്ഷയാണിതിന് പിന്നില്‍. ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പി.യോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണത്തടവുകാര്‍ക്ക് ഭക്ഷണത്തിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. സംസ്ഥാനത്ത് 52 ജയിലുകളിലായി 8000-ലേറെ തടവുകാരുണ്ട്. ഇതില്‍ 4000 പേരും വിചാരണത്തടവുകാരാണ്. ഒരുവിഭാഗം പുറത്തുനിന്ന് ഭക്ഷണമെത്തിച്ച് കഴിക്കുന്നത് ജയിലുകളില്‍ കലാപത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അന്നത്തെ സര്‍ക്കാര്‍ പ്രത്യേക അനുമതി കൊടുത്തിരുന്നു.
Post Your Comments