
പട്ന : ബീഹാറില്‍ 2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാറിനെ സിപിഐ സ്ഥാനാര്‍ഥിയായി രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ട്.
ഡല്‍ഹി ജവാഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ആയ കനയ്യ കുമാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിംഗ് പറഞ്ഞു.
കേരളത്തില്‍ കനയ്യയെ മത്സരിപ്പിക്കാനുള്ള സന്നദ്ധത കേരള ഘടകവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബീഹാറില്‍ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
Post Your Comments