KeralaLatest NewsNews

ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്ര കള്ളക്കടത്ത് സ്പോൺസേർഡ് ജാഥയായി മാറിയെന്ന് കെ .സുരേന്ദ്രൻ

ആലപ്പുഴ : ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്ര കള്ളക്കടത്ത് സ്പോൺസേർഡ് ജാഥയായി മാറിയെന്ന ആരോപണവുമായി കെ സുരേന്ദ്രൻ .നിയമലംഘടനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തോമസ് ചാണ്ടിക്ക് അഴിമതി നടത്താൻ ഇരുമുന്നണികളും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തോമസ് ചാണ്ടി രാജി വയ്ക്കുംവരെ ബിജെപി പ്രക്ഷോഭം തുടരും.ആലപ്പുഴയിൽ നടത്തിവരുന്ന സമരം തിരുവനന്തപുരത്തേക്കു വ്യാപിപ്പിക്കുമെന്നും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നവംബർ 13 ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കാനിരിക്കുകയാണെന്നും സുരേന്ദ്രൻ അറിയിച്ചു.

സോളാർ കേസിൽ റിപ്പോർട്ട് കിട്ടിയപ്പോൾ ദ്രുതഗതിയിൽ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോൾ മൗനം പാലിക്കുന്നതു ദുരൂഹമാണെന്നും സിപിഎം ശക്തികേന്ദ്രങ്ങൾ ജിഹാദി ഭീകരരുടെ താവളമായി മാറിയെന്നും
സുരേന്ദ്രൻ ഉന്നയിച്ചു.നവംബർ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button