അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പത് മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാപ്പനീസുകാരന്‍ അറസ്റ്റില്‍. ഇദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ പിക്‌നിക് കൂളേര്‍സിനുള്ളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ഈ മാസം ആദ്യം കാണാതായ 23 കാരിയായ സ്ത്രീയുടെ കേസ് അമ്പേഷിച്ച പോലീസാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. ടോക്കിയോയ്ക്ക് സമീപമുള്ള സമാ എന്ന സ്ഥലത്ത് ഈ യുവതി ഒരു പുരുഷന്റെ കൂടെ അപ്പാര്‍ട്ട്‌മെന്റിനു സമീപത്ത് യാത്ര ചെയുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും പോലീസിനു ലഭിച്ചു.
വീടിനകത്ത് നിരവധി കൂളേര്‍സ് ഉണ്ടായിരുന്നു. എല്ലാ കൂളേര്‍സിലും മൃതശരീരങ്ങളുടെ ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിയെന്നു സംശയിക്കുന്ന 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സി വക്താവ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments