പുനെ: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് യുവാവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. 28 കാരനായ ദേവിദാസ് പാലവ് ആണ് ഭാര്യ മാന്ദ ദേവിദാസിനെ ദാരുണമായി കൊലപ്പെടുത്തിയത്.
പുതിയതായി വാങ്ങിക്കാന്‍ പോകുന്ന ഫ്ളാറ്റ് കാണാനെന്ന വ്യാജേന ഭാര്യയെയും കൂട്ടി പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ വരുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ആയിരുന്നു.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോട് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി പിണങ്ങി മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ കൂട്ടി ഇയാള്‍ ഒക്ടോബര്‍ 28 ന് ഫ്ളാറ്റില്‍ എത്തി. തുടര്‍ന്ന് നേരത്തേ തീരുമാനിച്ചത് പോലെ ഇവരെ തള്ളിയിടുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയില്‍ ദേവിദാസിനെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments