ചെന്നൈ: ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. തഞ്ചാവൂരില്‍ മതിലിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മഴ കൂടുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പിനെ തുടര്‍ന്നു മുന്‍കരുതല്‍ എടുത്തതായി അധികൃതര്‍ പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെടുന്ന മുന്നൂറിലധികം സ്ഥലങ്ങള്‍ വൃത്തിയാക്കിയതായും വെള്ളം വലിച്ചെടുക്കാനുള്ള 400 പമ്പുകള്‍ തയ്യാറാക്കിവച്ചിട്ടുണ്ടെന്നും മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ഡി. കാര്‍ത്തികേയന്‍ പറഞ്ഞു.
അടുത്ത ആഴ്ച കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 28നാണ് വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തമിഴ്‌നാട്ടില്‍ ആരംഭിച്ചത്. തിങ്കളാഴ്ച വലിയ ഗതാഗതക്കുരുക്കാണു ചെന്നൈയിലുണ്ടായത്. ചൊവ്വാഴ്ചയും സ്ഥിതിയില്‍ മാറ്റമില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. റോഡുനിരപ്പിനോടു ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറി. കില്‍പൗക്, കോയമ്പേട് എന്നിവിടങ്ങളിലെ വീടുകളിലാണു കൂടുതലായി വെള്ളം കയറിയത്. ടി നഗറിന് അടുത്തുള്ള മാമ്പലത്ത് ഗതാഗതക്കുരുക്കിലേക്കു മരം വീണതു പരിഭ്രാന്തി പരത്തി.
Post Your Comments