ശബരിമലയില്‍ യവതി പ്രവേശനം അരുതെന്നാണ് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി യദുകൃഷ്ണന്റെ അഭിപ്രായം. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രങ്ങളിലെ മൂര്‍ത്തിയുടെ പ്രതിഷ്ഠ നടത്തിയ ആചാര്യന്മാരാണ് ക്ഷേത്രങ്ങളിലെ ക്രിയകള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവ മാറ്റാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ തൃശ്ശൂരിലെ കൊരട്ടിയിലെ കുറുങ്ങഴിപ്പ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ് യദുകൃഷ്ണന്‍. സ്ത്രീകളിലെ ചിലര്‍ക്ക് മേലുള്ള പ്രവേശന വിലക്ക് അസമത്വമല്ലെന്നും ശബരിമലയില്‍ ഒരു തരത്തിലുള്ള അസമത്വവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് മാറ്റാനുള്ള ശ്രമ മതപരമായ വിശ്വാസങ്ങളിലേക്കുകള്ള കടന്ന് കയറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ദളിതനായ താന്‍ അദ്യമായി ഒരു ക്ഷേത്രത്തിന്റെ പൂജാരിയായി നിയമിക്കപ്പെട്ടപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു അതിനെ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഉയര്‍ന്ന ജാതിക്കാര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ചിലര്‍ നുണപ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments