തൃശൂര്‍: ദളിത് പൂജാരിയെ പുറത്താക്കണമെന്ന് ആവശ്യം. യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ആദ്യത്തെ ദളിത് പൂജാരി യദു കൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍. യോഗ ക്ഷേമസഭയുടേയും ശാന്തി യൂണിയന്റേയും ആക്ഷേപം യദു കൃഷ്ണന്‍ പുജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും പൂജ മുടക്കിയെന്നുമാണ്. എന്നാല്‍ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് യദു പറഞ്ഞു.
പറവൂരില്‍ പോകേണ്ടതിനാല്‍ ഒക്‌ടോബര്‍ 26ന് ലീവ് എഴുതിക്കൊടുത്തിരുന്നു. പകരം ആളെ പൂജ മുടങ്ങാതിരിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ അദ്ദേഹത്തിന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ പുജയ്ക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മറ്റൊരാളെ പുജായ്ക്കായി ഏര്‍പ്പാടാക്കി. അദ്ദേഹം മറ്റൊരു ക്ഷേത്രത്തില്‍ പൂജയ്ക്ക് ശേഷമാണ് എത്തിയത്. അതിനാല്‍ നടതുറക്കാന്‍ അല്‍പം വൈകി. ഇതാണ് പൂജ മുടങ്ങിയെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും യദു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.
താന്‍ പതിവുപോലെ ഈ സംഭവത്തിന് ശേഷവും ക്ഷേത്രത്തില്‍ പോകുകയും ജീവനക്കാര്‍ പതിവുപോലെ തന്നോട് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും യാതൊരു എതിര്‍പ്പും നേരിട്ടിട്ടില്ലെന്നും യദു പറഞ്ഞു.
Post Your Comments