
ദുബായ് : ദുബായില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ട്രെയിലര്‍ ഇടിച്ച് മലയാളി മരിച്ചു. കാസര്‍കോട് പെരുമ്പള ബേനൂര്‍ സ്വദേശി പുതിയപുര പി. വേണുഗോപാലന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. സ്വന്തമായി നടത്തുന്ന വര്‍ക്ക് ഷോപ്പ് അടച്ച് താമസസ്ഥലത്തേയ്ക്ക് നടന്നുപോകുമ്പോള്‍ നിയന്ത്രണം വിട്ടുവന്ന ട്രെയിലര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
20 വര്‍ഷമായി യുഎഇയിലുള്ള വേണുഗോപാലന്‍ ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് പോയത്. പരേതരായ പുതിയപുര കുഞ്ഞമ്പുനായരുടേയും ലീലയുടേയും മകനാണ്. ഭാര്യ: ശ്രീജ പാണൂര്‍. മക്കള്‍: വിഷ്ണുരാജ്, വൈഷ്ണവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments