CricketLatest NewsNewsIndia

അ​നി​ൽ കും​ബ്ലെ​യെ അപമാനിച്ചത് തെറ്റായ രീതിയെന്ന് രാ​ഹു​ൽ ദ്രാ​വി​ഡ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് മുൻ താരം അ​നി​ൽ കും​ബ്ലെ​യെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കി​യ​ത് തെറ്റായ രീതിയെന്ന് മു​ൻ ക്രിക്കറ്റ്‌ താരം രാ​ഹു​ൽ ദ്രാ​വി​ഡ്. ഇ​ന്ത്യ​ക്ക് ഏ​റ്റ​വു​മ​ധി​കം ടെ​സ്റ്റ് വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ച താ​ര​മാ​ണ് കും​ബ്ലെ. അ​ദ്ദേ​ഹ​മൊ​രു ഇ​തി​ഹാ​സ താ​ര​മാ​ണെ​ന്നും ബം​ഗ​ളൂ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​നി​ടെ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കളിക്കാര്‍  പ​രി​ശീ​ല​ക​രെ​ക്കാ​ൾ സ്വാ​ധീ​ന​മു​ള്ള​വ​രാ​ണ്. ഇരുവരും ത​മ്മി​ല്‍ ഭി​ന്ന​ത​യു​ണ്ടാ​യാ​ല്‍ പ​രി​ശീ​ല​ക​നാ​കും പു​റ​ത്താ​ക്ക​പ്പെ​ടു​ക. അ​താ​ണ് യ​ഥാ​ർ​ഥ്യ​മെ​ന്നും ദ്രാ​വി​ഡ് പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 19 പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ ത​നി​ക്ക​റി​യാം, താ​നും ഒ​രു നാ​ൾ പു​റ​ത്താ​ക്ക​പ്പെ​ടും. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ഔ​ചി​ത്യ​പ​ര​മാ​യി ചെ​യ്യേ​ണ്ട​താ​ണെ​ന്നും മു​ൻ നാ​യ​ക​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്ക് വേ​ണ്ടി ക​ളി​ച്ച​പ്പോ​ൾ എ​ന്താ​ണ് വി​രാ​ട് കോ​ഹ്‌​ലി​യെ പോ​ലെ പെ​രു​മാ​റാ​തി​രു​ന്ന​തെ​ന്ന് പ​ല​രും എ​ന്നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​നി​ലൂ​ടെ എ​പ്പോ​ഴും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ണ്ടാ​യ തെ​റ്റു​ധാ​ര​ണ​യാ​ണി​ത്. അ​തി​ന​ര്‍​ഥം മു​ന്‍​കാ​ല താ​ര​ങ്ങ​ള്‍ ഇ​ത്ര​ത്തോ​ളം ആക്രമകാരികളെന്നു അ​ര്‍​ത്ഥ​മി​ല്ലെ​ന്നും ദ്രാ​വി​ഡ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button