തെന്നിന്ത്യന്‍ യുവനടി അമലപോള്‍ വ്യാജ വാഹന രജിസ്ട്രേഷന് നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ നികുതി വെട്ടിപ്പില്‍ മലയാളത്തിന്റെ യുവതാരവും കുടുങ്ങിയിരിക്കുകയാണ്. ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ യുവനടന് ഫഹദ് ഫാസിലും.
ഫഹദ് തന്റെ ആഡംബര കാര്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പ്രമുഖ ചാനലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഫഹദ് ഫാസില്‍, നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ മേല്‍വിലാസം അന്വേഷിച്ചു ചെന്ന മാധ്യമ സംഘത്തിന് കണ്ടെത്താനായത് ഒരു വീടിന് മുകളില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തേയാണ്. ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്കറിയില്ലെന്നു ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ നികുതിയിനത്തില്‍ നല്‍കേണ്ടത് പതിനാല് ലക്ഷം രൂപയാണ്. അതെ സമയം പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നികുതി നല്കിയാല് മതി. എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.
Post Your Comments