ന്യൂഡല്‍ഹി : ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ അമിക്കസ്‌ക്യൂറി അമരേന്ദര്‍ സരണ്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയെ കുറിച്ചാണ് അമിക്കസ്‌ക്യൂറി പരിശോധിക്കുന്നത്.
ഗാന്ധിവധത്തില്‍ ദുരൂഹതകളുണ്ടെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് രപവര്‍ത്തകനുമായ ഡോ.പങ്കജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചാല്‍ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ഗാന്ധിയുടെ പൗത്രന്റെ മകന്‍ തുഷാര്‍ ഗാന്ധി അപേക്ഷിച്ചു.
Post Your Comments