Latest NewsKeralaNews

ഇടതു സര്‍ക്കാര്‍ മാഫിയകള്‍ക്കും മതതീവ്രവാദികള്‍ക്കും കീഴടങ്ങി ; കെ. സുരേന്ദ്രൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ സഹായിക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും മതതീവ്രവാദികള്‍ക്കും കീഴടങ്ങിയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ തോമസ് ചാണ്ടിയ്ക്ക് രക്ഷാകവചം തീര്‍ക്കുകയാണ്. തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 13ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരിപ്പൂര്‍ സ്വര്‍ണ കളളക്കടത്ത് കേസ് വീണ്ടും അന്വേഷിക്കണം. ആരോപണ വിധേയരായ എംഎല്‍എമാരെ ചോദ്യം ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് നവംബര്‍ 15 ന് കോഴിക്കോട് സമരം നടത്തും. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button