തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണ്. ഇതു സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറത്താക്കിയത് തദ്ദേശ സ്വയംഭരണ വകുപ്പാണ്.
ഇതു പ്രകാരം പ്രകൃതി സംരക്ഷണത്തിനു പ്രധാന്യം നൽകുന്ന രീതിയിലെ ഇനി മുതൽ സര്‍ക്കാര്‍ ചടങ്ങുകൾ സംഘടിപ്പിക്കാൻ സാധിക്കൂ. പ്ലാസ്റ്റിക് ഉപയോഗം സര്‍ക്കാര്‍ ചടങ്ങുകളിൽ നിന്നും ഒഴിവാക്കുന്നതോടെ കൂടുതൽ ശക്തമായി പരിസ്ഥതി സംരക്ഷണം നടപ്പാക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments