![](/wp-content/uploads/2017/10/How-to-get-beautiful-nails.jpg)
നിങ്ങളുടെ നഖം നോക്കി നിങ്ങള്‍ക്കുള്ള രോഗം കണ്ടുപിടിക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. നഖവും ആരോഗ്യവുമായി നല്ല ബന്ധമുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ. ഒരാളുടെ നഖം പരിശോധിച്ചാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാകും. വിളറിയതും മഞ്ഞ നിറമുള്ളതും കറുപ്പ് നിറമുള്ളതുമായ നഖങ്ങള്‍ വിവിധ അസുഖങ്ങളെ കാണിച്ചുതരുന്നതാണ്.
ചില രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖത്തിലൂടെ മനസ്സിലാക്കാം. കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നഖം നോക്കി പറയാന്‍ കഴിയും. ഇത്തരം നഖങ്ങളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇതൊന്ന് വായിച്ചു നോക്കൂ. മാരക രോഗങ്ങള്‍ നിങ്ങളെ കാര്‍ന്നു തിന്നുന്നതിനുമുന്‍പ് ചികിത്സ നടത്താം..
വിളറിയ നഖങ്ങള്‍
വിളറിയ നഖങ്ങളള്‍ പ്രായമുള്ളവരില്‍ കാണാം. എന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെയുള്ള നഖങ്ങളാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ ലക്ഷണമാണ്. വിളര്‍ച്ച, ഹൃദയാഘാത സാധ്യത, കരള്‍ രോഗങ്ങള്‍ പോഷകാഹാരക്കുറവ് എന്നിവയൊക്കെ ഉണ്ടാകാം.
വെളുത്ത നഖങ്ങള്‍
ചിലര്‍ക്ക് നഖത്തിന് ചുറ്റും വെളുത്തനിറം കാണാം. കരള്‍ രോഗ സാധ്യത ഇവര്‍ക്കുണ്ടാകും എന്നതിന്റെ സൂചനയാണിത്. ഹെപറ്റൈറ്റിസ് ബാധിച്ചവര്‍ക്കും ഇത്തരം വെളുപ്പ് കാണാം.
മഞ്ഞനിറം
ഫംഗസ് ബാധയാണ് ഇത്തരം മഞ്ഞനിറത്തിന് കാരണം. നഖത്തിന് കട്ടി കൂടുകയും ചെയ്യുന്നു. തൈറോയ്ഡിന്റെ ലക്ഷണമായും പറയാം.
നീലനിറം
ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ശരീരത്തില്‍ നീലനിറം ഉണ്ടാകുന്നത്. ശ്വാസകോശ രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കും. പ്രമേഹമുള്ളവരിലും ഇത്തരം നീലനിറം കാണാം.
പരുപരുത്ത നഖം
പരുപരുത്തതും വരകളും ഉള്ള നഖകള്‍ സോറിയാസിസിന്റെയും ചിലയിനം വാതങ്ങളുടെയും ലക്ഷണങ്ങളാണ്.
ചുവപ്പ് നിറം
നഖം തൊലിയുമായി കൂടിച്ചേരുന്ന ഭാഗത്ത് ചുവപ്പ് നിറം കാണാം. തൊലിയെ ബാധിക്കുന്ന ക്ഷയരോഗത്തിന്റെ ലക്ഷണമായി ഇതിനെ കാണുന്നു.
കറുത്ത വര
നഖത്തിനടിയിലെ കറുത്തവര ഗുരുതരമായ അസുഖത്തിന്റെ സൂചനയാണിത്. തോക്കിലുണ്ടാകുന്ന ക്യാന്‍സറിനെയാണ് സൂചിപ്പിക്കുന്നത്.
നഖം കടിക്കല്‍
ഇടയ്ക്കിടെ നഖം കടിക്കുന്ന ശീലം നല്ലതല്ല. ചിലരുടെ നഖം കടിച്ച് വികൃതമായി കിടക്കുന്നത് കാണാം. ചില മാനസിക രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്
Post Your Comments