KeralaLatest NewsNews

ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

അമ്പലപ്പുഴ: ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. നീണ്ടകര സ്വദേശി സണ്ണി (58), മകൻ അജി (33) എന്നിവരാണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന ജോസ് (42), സ്റ്റീൻ (36) എന്നിവരെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മീൻ കയറ്റി വന്ന ലോറിയുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപമാണ് അപകടം നടന്നത്. കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേർന്നാണു പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button