![](/wp-content/uploads/2017/10/2162384940.jpg)
ദുബായ്: ഷാര്‍ജയിലെ ഏറ്റവും തിരക്കേറിയ ഹൈവേ കളില്‍ ഒന്നായ അല്‍ ഇത്തിഹാദ് റോഡ് താല്‍ക്കാലികമായി അടച്ചിടുന്നു. രണ്ടാഴ്ചത്തേയ്ക്കാണിതെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അന്‍സാര്‍ മാളിന് സമീപം കാല്‍നട യാത്രക്കാര്‍ക്കായി നടപ്പാലം പണിയുന്നതിനാണിത്. ഇത്തിഹാദ് റോഡിന് കുറുകെ വരുന്ന നടപ്പാലം അല്‍ നഹ്ദയെ അല്‍ മംസാറുമായി ബന്ധിപ്പിക്കുന്ന ഒന്നാണ്.
വര്‍ഷങ്ങളായി റോഡിന് കുറുകെയുള്ള നടപ്പാലത്തിനായി ആവശ്യമുയരുന്നുണ്ട്. നിരവധി കാല്‍നട യാത്രക്കാര്‍ വാഹനമിടിച്ച് മരിക്കുന്നത് തുടര്‍ക്കഥയായതോടെ അധികാരികള്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. 2016 നവംബറില്‍ ഒരു സ്ത്രീ കാര്‍ പാഞ്ഞുകയറി മരിച്ചതോടെ നടപ്പാലത്തിനായുള്ള ആവശ്യം ശക്തമായിരുന്നു.
Post Your Comments