ന്യൂഡല്‍ഹി: ഐ.എസ് തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കുന്നു. യുദ്ധമേഖലകളില്‍ നിന്നും ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികള്‍ രാജ്യത്തിന്റെ വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും എത്താന്‍ സാധ്യത ഉള്ളതായി റിപ്പോർട്ട്.
ഇന്ത്യക്കാരായ ജിഹാദികള്‍ ഐഎസ് സിറിയയിലും ഇറാഖിലും പരാജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും വരാന്‍ സാധ്യതയുണ്ട്. ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഐഎസില്‍ ഇന്ത്യയില്‍ നിന്നും 91 പേര്‍ ചേര്‍ന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ സിറിയയിലേക്ക് 67 പേര്‍ വിശുദ്ധ യുദ്ധം ചെയ്യുന്നതിനായി കടന്നിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലേക്ക് 24ഓളം പേര്‍ കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ തുര്‍ക്കി വഴി ഇന്ത്യയിലേക്ക് കടക്കുമെന്നാണ് വിവരം. ഇന്ത്യയിലേക്ക് പതിനൊന്ന് പേര്‍ തിരിച്ച് പോന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇന്ത്യയിലെത്തിയോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
മാത്രമല്ല യുദ്ധമേഖലയിലേക്ക് ഇന്ത്യയില്‍ നിന്നും കടന്ന മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഇന്ത്യയില്‍ നിന്നുമുള്ള ഭീകരര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കൂടുതല്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments