CinemaMusicEntertainment

പാട്ട് നിര്‍ത്തിയത് മരണവാര്‍ത്തയായി; എസ് ജാനകി മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

ഓരോ വാര്‍ത്തയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ജീവനോടെ ഇരിക്കുന്ന വ്യക്തികള്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ കേരളത്തില്‍ ഇതിനു മുമ്പും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. നടന്മാരായ സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ഇങ്ങനെ ‘വധിച്ചിട്ടുണ്ട്’. സോഷ്യല്‍മീഡിയയുടെ ഈ കൊല്ലല്‍ പട്ടികയിലെയ്ക്ക് പുതിയ ആള്‍ കൂടി. മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ എസ് ജാനകിയെന്ന ജാനകിയമ്മയുടെ വ്യാജമരണമാണ്സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇനി പൊതുവേദികളില്‍ പാടില്ലെന്ന ജാനകിയമ്മയുടെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്ന പരിപാടിയോടൊപ്പമുള്ള വാക്കുകളും തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വാര്‍ത്തയാണ് ചിലര്‍ വളച്ചൊടിച്ച് ജാനകി മരിച്ചെന്ന് കൊടുത്തത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന ജാനകിയമ്മ ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ പാടി
. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ നേടിയ ജാനകിയമ്മയെ 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button