ബെയ്ജിങ്: ‘ചൈനയുടെ സ്വന്തം പ്രദേശം’ സംരക്ഷിക്കുകയും അതുവഴി പ്രദേശത്തിന്റെ വികസനത്തിനും ശ്രമങ്ങളുണ്ടാകണമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പിടിമുറുക്കി വീണ്ടും അധികാരസ്ഥാനത്തേക്കുയർന്ന പ്രസിഡന്റ് ഷി ജിൻപിങ്. അരുണാചൽപ്രദേശിനോട് ചേർന്നുള്ള ടിബറ്റന്‍ ഗ്രാമമായ ലുൻസെയിലെ പരമ്പരാഗത ഇടയകുടുംബങ്ങള്ക്കുള്ള പ്രത്യേക കത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ ഇടയരെ പ്രദേശത്തേക്കു ക്ഷണിച്ച് അവിടെ ‘വേരുറപ്പിക്കാനും’ അതുവഴി ലുൻസെയുടെ കാവൽക്കാരാകാനും ആഹ്വാനമുണ്ട്. എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെയും സൗഖ്യം ഉറപ്പാക്കുന്നത് പാർട്ടി തുടരുമെന്നും ഷി ജിൻപിങ് ഉറപ്പ് നൽകി. പ്രസിഡന്റിന് ലുൻസെയിൽ നിന്നുള്ള രണ്ടു പെൺകുട്ടികൾ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി മേഖല ‘സുരക്ഷിതമാക്കാൻ’ ഇടയർ നടത്തുന്ന പരിശ്രമങ്ങൾക്കും ജിൻപിങ് നന്ദി പറഞ്ഞു.
Post Your Comments