ദുബായ്: സൗദിയില്‍ വരുന്നത് പുതിയ പരിഷ്‌കാരങ്ങള്‍. സൗദിയുടെ യുവരാജാവായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പരിഷ്‌കാരങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. രാജ്യത്ത് സിനിമാ തിയേറ്റര്‍, സംഗീത പരിപാടികള്‍ എന്നിവയ്ക്കു കൂടുതല്‍ സ്വാതന്ത്രം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അവസരം നല്‍കുന്ന ചരിത്രപരമായ തീരുമാനവും സൗദിയുടെ പുതിയ പരിഷ്‌കാരം മാത്രമല്ല, മറിച്ച് പുതിയ സൗദിയെ സൃഷ്ടിക്കാനുള്ള നീക്കമായിട്ടാണ് മറ്റു രാജ്യങ്ങള്‍ കാണുന്നത്.
സൗദയില്‍ നൂറ്റാണ്ടുകളായി ശരിയത്ത് നിയമവും തീവ്ര ഇസ്ലാമിക് ശൈലിയുമാണ് നിലനിന്നിരുന്നത്. ഇതിനു മാറ്റം വരുത്തി കര്‍ക്കശ്യം കുറഞ്ഞ ശൈലി സ്വീകരിക്കാന്‍ സൗദിയുടെ യുവരാജാവായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം കൊടുക്കുന്നത്. സൗദിയുടെ ശൈലി തീവ്രത കുറഞ്ഞ ഇസ്ലാമിക് ശൈലിയായി മാറണമെന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത് ലോകം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സൗദിയെ പെട്രോളിയം മേഖലയ്ക്കു പുറമെ മറ്റു മേഖലകളിലും ശക്തിപ്പെടുത്താനാണ് യുവരാജാവ് ശ്രമിക്കുന്നത്.
Post Your Comments