Latest NewsKeralaNewsUncategorized

രാഷ്ട്രപതി പറഞ്ഞത് കേരളത്തിന്റെ വിഭവസാധ്യതകളെക്കുറിച്ച്: കുമ്മനം

ആലപ്പുഴ:  അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കുമുള്ള മറുപടിയാണ് രാഷ്ട്രപതി കേരളത്തെ പുകഴ്ത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ കാര്യം അറിയാതെയാണ് അദ്ദേഹം പ്രസ്താവന ഇറക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാഷ്ട്രപതി കേരളത്തിന്റെ വിഭവസാധ്യതകളെയാണു പ്രശംസിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിനു അതു വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു ശരിയല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

അതിനിടെ, ആലപ്പുഴയിൽ നടക്കുന്ന ബിജെപി കോർകമ്മിറ്റിയിൽ വേങ്ങരയിൽ വോട്ടു കുറയാൻ കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് രൂക്ഷവിമർശനമുയർന്നു. വേങ്ങരയിലേക്കു സംസ്ഥാന നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ജനരക്ഷായാത്ര തിര‍ഞ്ഞെടുപ്പിന്റെ സമയത്തായത് തിരിച്ചടിയായി. എല്ലാവരും ജനരക്ഷായാത്രയിൽ മാത്രം മുഴുകിയതും തിരിച്ചടിയായെന്ന് വിമർശനമുയർന്നു.

കേരളത്തിൽ ബിജെപിയുടെ മഹാസംഗമം നോട്ടുനിരോധന വാർഷികമായ നവംബർ എട്ടിന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര നേതാക്കൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഇതോടനുബന്ധിച്ച് റാലികൾ സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button