തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിനെ കാറ്റില്‍പ്പറത്തി സംസ്ഥാനസര്‍ക്കാര്‍ . കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ സമൂഹത്തില്‍ ഉയര്‍ന്നവരുമാനക്കാരാണെങ്കില്‍ നഷ്ടപരിഹാരം കിട്ടില്ലെന്ന പുതിയ നിയമവുമായി സംസ്ഥാന സര്‍ക്കാര്‍.
ഇരകളുടെ കാര്യത്തില്‍ വേര്‍തിരിവും വിവേചനവും പാടില്ലെന്നു സുപ്രീംകോടതി വിവിധ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല, ബോര്‍ഡ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലിയുള്ളവരുടെ കുടുംബത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ മേല്‍ത്തട്ടു വ്യവസ്ഥയനുസരിച്ചു വരുമാനമുള്ളവര്‍ കുറ്റ കൃത്യങ്ങള്‍ക്ക് ഇരയായാല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ അര്‍ഹരല്ലെന്നാണു ചട്ടത്തില്‍ പറയുന്നത്. അതേ സമയം അപേക്ഷിക്കാനുള്ള വരുമാന പരിധി വ്യക്തമാക്കാത്തതും ഇതിലെ അവ്യക്തത ഉയര്‍ത്തുന്നു.
നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലെ ക്രീമിലെയര്‍ വ്യവസ്ഥ അടിയന്തരമായി ഭേദഗതി ചെയ്യാന്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റി(കെല്‍സ) രണ്ടു വര്‍ഷം മുന്‍പ് ആഭ്യന്തര വകുപ്പിനു ശുപാര്‍ശ നല്‍കിയതാണ്. ചില കേസുകളില്‍ നഷ്ടപരിഹാര തുക സുപ്രീംകോടതി നിര്‍ദേശിച്ചതില്‍ കുറവായതിനാല്‍ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം പൂര്‍ണമായി ലഭിക്കുന്നില്ല.
സംസ്ഥാനത്ത് പല നിയമങ്ങളിലും സ്വന്തം ഇഷ്ടമാണ് ഇത്. മാനഭംഗക്കേസില്‍ കുറഞ്ഞതു 10 ലക്ഷം രൂപ നല്‍കാനാണു സുപ്രീം കോടതി ഉത്തരവുള്ളത് എന്നാല്‍ സംസ്ഥാനത്ത് അതു വെറും മൂന്നു ലക്ഷം രൂപ മാത്രമാണ്. ആസിഡ് അക്രമത്തിലെ ഇരകള്‍ക്കു കുറഞ്ഞതു മൂന്നു ലക്ഷം അനുവദിക്കണമെങ്കിലും 40% പൊള്ളലേറ്റവര്‍ക്കാണ് ഈ തുക നല്‍കുന്നത്. രണ്ടു വര്‍ഷത്തിനിടെ നഷ്പരിഹാരം ലഭിച്ചത് 110 പേര്‍ക്കാണ്.
കെല്‍സ മുഖേന നടത്തുന്ന പദ്ധതിക്ക് ആദ്യ ഘട്ടത്തിലെ തുക അനുവദിച്ചത് അവസാന സമയത്തായതിനാല്‍ നല്ലൊരു ഭാഗം തിരിച്ചടയ്‌ക്കേണ്ടിവന്നു. ഈ വര്‍ഷം നാലു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് ഒരു കോടിയാണ്. അതിനാല്‍ കുട്ടികള്‍ക്കെതിരെ ഈ കാലയളവില്‍ മൊത്തം 3954 കേസുണ്ടായെങ്കിലും 44 പേര്‍ക്കാണു നഷ്ടപരിഹാരം നല്‍കാനായത്.
Post Your Comments