തിരുവനന്തപുരം: റെയില്‍വേയുടെ പുതിയ തീരുമാനത്തില്‍ സംസ്ഥാനത്തിന് തിരിച്ചടിയായി. കേരളത്തില്‍ നിലവിലുള്ള പാളത്തില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തി സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കാമെന്ന പദ്ധതിക്ക് തിരിച്ചടിയായത് റെയില്‍വേ നയത്തിലെ മാറ്റം.
2017-ലെ റെയില്‍വേനയം പ്രകാരം പ്രത്യേകപാളം ഉണ്ടെങ്കിലേ സബര്‍ബന്‍ തീവണ്ടി അനുവദിക്കൂ. തിരുവനന്തപുരം-ചെങ്ങന്നൂര്‍ പാതയില്‍ 125 കിലോമീറ്റര്‍ ഓട്ടോമാറ്റിക് സിഗ്‌നലിലേക്ക് മാറ്റി സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കാന്‍ സംസ്ഥാനം സാധ്യതാപഠനം നടത്തിയിരുന്നു.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും തമ്മിലുള്ള ചര്‍ച്ചയിലാണ് സബര്‍ബന്‍ വീണ്ടും പരിഗണിച്ചത്. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്നവയാണ് സബര്‍ബന്‍ തീവണ്ടികള്‍.
എന്നാല്‍, പ്രത്യേകപാളമെന്ന നിബന്ധനയില്‍ തട്ടി സബര്‍ബന്‍ പദ്ധതി പാളി. ഭാവിവികസന സാധ്യതകള്‍കൂടി കണക്കിലെടുത്ത് തിരുവനന്തപുരം-കാസര്‍കോട് പാതയില്‍ രണ്ട് പാളങ്ങള്‍കൂടി നിര്‍മിക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. സാധ്യതാപഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കും. കേരള റെയില്‍ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും
Post Your Comments